മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 82-ാം ജന്മദിനം സാന്ത്വനദിനമായി ഇന്ന് ആഘോഷിക്കും


കോട്ടയം : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 82-ാം ജന്മദിനം ഇന്ന്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ  പ്രഭാതനമസ്കാരവും കുർബാനയും.
8.30 ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലേയും അനാഥാലയങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം നൽകും.

ഉച്ചയ്ക്കു 2.30നു മന്ദിരം ആശുപത്രിയിലെ ഉമ്മൻ ചാണ്ടി ബ്ലോക്കിൽ ഫോട്ടോ അനാഛാദനം.

3നു പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം.

3.30നു വെന്നിമല ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ 15 ലക്ഷം രൂപ കൈമാറും.

വൈകിട്ട് 4.30നു പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജന്മദിന സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. 20 വീടുകളുടെ താ ക്കോൽ സമർപ്പണവും 1200 കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!