പത്തനംതിട്ട റവന്യൂ ജില്ലാ  സ്കൂൾ ശാസ്ത്രമേളയ്ക്ക് തിരുവല്ലയിൽ 29ന് തിരി തെളിയും


തിരുവല്ല: പത്തനംതിട്ട റവന്യൂജില്ലാ കേരള സ്കൂൾ ശാസ്ത്രമേള 29 മുതൽ 31 വരെ  എസ്.സി.എസ്. എച്ച്.എസ്.എസ് തിരുവല്ല, ബാലികാമഠം എച്ച്എസ്എസ് തിരുമൂലപുരം, തിരുമൂല വിലാസം യു.പി.എസ്. തിരുമൂലപുരം, SNVHS തിരുവല്ല, സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരുവള്ളിപ്ര എന്നിവിടങ്ങളിൽ ആയി നടക്കും.

29 ന് എസ് സി എസ് എച്ച് എസ്.എസ്.തിരുവല്ലയിൽ  അനു ജോർജ് (മുൻസിപ്പൽ ചെയർപേഴ്സൺ തിരുവല്ല) പതാക  ഉയർത്തും. ഉദ്ഘാടന സമ്മേളനം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും. ജില്ലവിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം  അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജയകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ ജിജി വട്ടശ്ശേരിൽ, പ്രദീപ് മാമൻ മാത്യു, ജോസ് പഴയിടം, സുധാ കെ,സജി സുരേന്ദ്രൻ ( ആർ ഡി ഡി ചെങ്ങന്നൂർ), മല്ലിക ( ഡിഇഒ തിരുവല്ല) സജി അലക്സാണ്ടർ എന്നിവർ പങ്കെടുക്കും.

31 വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ജോൺ കെ തോമസ് ( പ്രിൻസിപ്പൽ എസ്. സി. എസ്.എച്ച്.എസ്.എസ്. തിരുവല്ല) സ്വാഗതം പറയും. ശ്രീമതി. അനു ജോർജ് (മുൻസിപ്പൽ ചെയർപേഴ്സൺ തിരുവല്ല) അധ്യക്ഷത വഹിക്കും.  മാത്യു ടി തോമസ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഷീജ കരിമ്പുകാല (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരുവല്ല നഗരസഭ), മിനി ബെഞ്ചമിൻ ( ഡയറ്റ് പ്രിൻസിപ്പാൾ, പത്തനംതിട്ട),  അമ്പിളി ഭാസ്കരൻ ( ഡി ഇ  പത്തനംതിട്ട),  റെനി ആന്റണി ( ഡിപിസി പത്തനംതിട്ട), മനു മാത്യു ( കെ ഐ ടി ഇ ജില്ലാ കോഡിനേറ്റർ ), റെനി വർഗീസ് ( എച്ച്.എം. എസ് സി എസ് എച്ച്എസ്എസ് തിരുവല്ല) സ്മിജു  ജേക്കബ് എന്നിവർ പങ്കെടുക്കുമെന്ന് പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള പബ്ലിസിറ്റി കൺവീനർ ഹാഷിം ടി എച്ച് അറിയിച്ചു.

മേളകളും വേദികളും
Oct-29 ഗണിതമേള -SCSHSS തിരുവല്ല,
Oct -30 വർക്ക് എക്സ്പീരിയൻസ്  മേള- ബാലികമഠം HSS & തിരുമൂല വിലാസം ups.
oct-29 സോഷ്യൽ സയൻസ് മേള- SNVHS തിരുവല്ല.
Oct -29 സയൻസ് മേള – സെന്റ് തോമസ് HS ഇരുവെള്ളിപ്ര
Oct 30, 31-IT മേള – SCS HSS തിരുവല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!