പന്തളം : വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പന്തളം പോലീസ് പിടികൂടി.
തൊഴിലാളി ക്യാമ്പുകളിലും മറ്റും ലഹരി വില്പന വ്യാപകമാകുന്നതായുള്ള വിവരത്തെ തുടർന്ന് തുടർന്ന് പന്തളം പോലീസ് നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് മയക്കുമരുന്ന് ശൃംഗലയിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശിയായ നൂർ ആലം (25) പിടിയിലായത്.
ഇയാളിൽ നിന്ന് 2.66 ഗ്രാം ബ്രൗൺഷുഗറും, 3.5 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പന്തളം SHO TD പ്രജീഷ്,എസ് ഐ മാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ അമൽ ഹനീഫ് എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
