പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന

പാമ്പാടി : ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ലക്ഷാർച്ചനയ്ക്ക് നാളെ (വെള്ളിയാഴ്ച) തുടക്കമാകും. മൂന്ന് ദിനങ്ങളിലായാണ് ദർശന പ്രധാനമായ ലക്ഷാർച്ചന നടക്കുക.

ക്ഷേത്ര പുനർ സമർപ്പണത്തിനു ശേഷം ആദ്യമായി നടക്കുന്ന ലക്ഷാർച്ചന 17, 18 19 തീയതികളായി നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി ഹരികുമാർ .കെ. വിഷണു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

17 ന് 5 ന് നട തുറക്കൽ, രാവിലെ 5.30ന് ലക്ഷാർച്ചനയുടെ കലശപൂജ. 6.30ന് ലക്ഷാർച്ചന ആരംഭം. 8.30 ന് രാവിലത്തെ സമാപനം. വൈകുന്നേരം 4.30 ലക്ഷാർച്ചന, 6.30 ന് ദീപാരാധന, 7 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലക്ഷാർച്ചനയുടെ കലശം തുടർന്ന് 7.30 ന് കലശാഭിഷേകം. 8 ന് അത്താഴപൂജ.

18 ന് രാവിലെ 5.30ന് ലക്ഷാർച്ചനയുടെ കലശപൂജ. 6.30ന് ലക്ഷാർച്ചന ആരംഭം. 11ന് ഉച്ചപൂജ, 11.30 ന് രാവിലത്തെ സമാപനം. വൈകുന്നേരം 4.30 ലക്ഷാർച്ചന, 6.30 ന് ദീപാരാധന, 7 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലക്ഷാർച്ചനയുടെ കലശം തുടർന്ന് 7.30 ന് കലശാഭിഷേകം. 8 ന് അത്താഴപൂജ.

19 ന് രാവിലെ 5.30ന് ലക്ഷാർച്ചനയുടെ കലശപൂജ. 6.30ന് ലക്ഷാർച്ചന ആരംഭം. 11ന് ഉച്ചപൂജ, 11.30 ന് രാവിലത്തെ സമാപനം. വൈകുന്നേരം 4.30 ലക്ഷാർച്ചന, 6.30 ന് ദീപാരാധന, 7 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലക്ഷാർച്ചനയുടെ കലശം തുടർന്ന് 7.30 ന് കലശാഭിഷേകം, 8 ന് അത്താഴപൂജ.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!