മൂന്നാറില്‍ കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് ഹിറ്റ്; വരുമാനം 80ലക്ഷം പിന്നിട്ടു


മൂന്നാര്‍: മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കെഎസ്ആര്‍ടിസി ആരംഭിച്ച റോയല്‍ ഡബിള്‍ ഡക്കര്‍ ബസില്‍ ഇതുവരെ യാത്ര ചെയ്തത് 26482 പേര്‍. 80 ലക്ഷത്തോളം രൂപ ഇതിലൂടെ വരുമാനമായി ലഭിച്ചു.

മൂന്നാറിലെ ടൂറിസം പരിപോഷിപ്പിക്കുന്ന തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയി ലാണ് കെഎസ്ആര്‍ടിസി മൂന്നാര്‍ ഡിപ്പോയില്‍ നിന്നും ഡബിള്‍ ഡക്കര്‍ ബസ് ആരംഭിച്ചത്. സര്‍വ്വീസിന് മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

മൂന്നാറില്‍ നിന്നും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഡിപ്പോയില്‍ നിന്നും ഉല്ലാസ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് തുടങ്ങിയത്. വിദേശീയരടക്കമു ള്ള സഞ്ചാരികള്‍ക്ക് തേയില തോട്ടത്തിനു ഇടയിലൂടെ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് ഡബിള്‍ ഡക്കറിലെ യാത്ര വര്‍ണ്ണനാതീമാണ്.

ബസിന്റെ മുകള്‍ നിലയിലെ യാത്ര ആനന്ദകരമാണ്. മുകള്‍ ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിന് 400 ഉം താഴത്തെ നിലയില്‍ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പത്, പകല്‍ 12 30, വൈകിട്ട് നാല് എന്നീ സമയങ്ങളിലാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്നും ആനയിറങ്കല്‍ അണക്കെട്ടിലേക്ക് ഡബിൾ ഡക്കർ യാത്ര തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!