ഒരുമിനിറ്റ് കിട്ടി…ആ നേരംകൊണ്ട് കണ്ണുനിറച്ച് കണ്ടു… 10 വർഷത്തിനുശേഷം മലകയറി അയ്യനെക്കണ്ട് വി.ഡി.സതീശൻ…

ശബരിമല : പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം മലകയറി അയ്യപ്പ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദർശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്.

തിരക്കിൽ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു.അപ്പോഴേക്കും പിന്നിൽ നിന്നുള്ള തള്ളൽ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി.

തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്.പിന്നീട് എറണാകുളത്തെ സുഹൃത്തുക്കൾക്ക് ഒപ്പവും ശബരിമല ദർശനം നടത്തി. കാൽ മുട്ടിന്റെ വേദന കാരണമാണ് 10 വർഷമായി എത്താൻ കഴിയാത്തത്. ഇപ്പോൾ കാൽമുട്ട് ശരിയായി. നടന്നു മല കയറുന്നതിനു പ്രയാസം ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!