തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിങ് മാനേജർ, കേന്ദ്ര സർവകലാശാലയിൽ ഫിസിക്സ് ഫാക്കൽറ്റി, അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ്, ജൈവവൈവിധ്യ ബോർഡിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
സംസ്ഥാനത്തെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ കമ്പ്യൂട്ടർവൽക്കരിക്കുന്നതിനായി ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഞ്ച് ഒഴിവുകളാണുള്ളത്.
മലയാളം ടൈപ്പിങ്ങിലും എഴുത്തിലുമുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി എന്നിവയാണ് യോഗ്യത. ബിരുദം, പിബിആർ പ്രക്രിയയിലുള്ള മുൻപരിചയം എന്നിവ അഭികാമ്യം.
ഗൂഗിൾഫോം ലിങ്ക് വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കെഎസ്ബിബി ഓഫീസിൽ നേരിട്ടോ, കൈലാസം, ടി.സി 24/3219, 43, ബെൽഹേവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ തപാലിലോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org, ഇമെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in .
