തിരുവനന്തപുരം : കുടുംബശ്രീയിയിൽ പുതിയ തൊഴിൽ അവസരങ്ങൾ. ട്രൈബൽ ആനിമേറ്റർ കോ – ഓർഡിനേറ്റർ, ട്രൈബൽ ആനിമേറ്റർ എന്നീ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. അപേക്ഷകൾ തപാൽ മാർഗം ഓഗസ്റ്റ് എട്ടിന് മുൻപ് സമർപ്പിക്കണം. അപേക്ഷകൾക്ക് ഫീസ് ഇല്ല. എഴുത്തുപരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം നടത്തുക. അപേക്ഷയ്ക്കൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പും സമർപ്പിക്കണം. ‘ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004’ എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
ട്രൈബൽ ആനിമേറ്റർ കോ – ഓർഡിനേറ്റർ
ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ആവശ്യമാണ്. 20 – 45 ആണ് പ്രായപരിധി. നിലവിൽ എസ്‌ടി ആനിമേറ്ററായി ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
നിയമനം ലഭിക്കുന്നവർക്ക് 16,000 രൂപ ശമ്പളം ലഭിക്കും. യാത്ര ചെലവിനായി ഓരോ മാസവും 2,000 രൂപ വീതവും അനുവദിക്കും. മാസത്തിൽ 20 ദിവസമാകും ജോലി. നിലവിൽ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്.
ട്രൈബൽ ആനിമേറ്റർ
എട്ടാം ക്ലാസ് പാസായവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.18 – 40 വയസ്സ് വരെയാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 12,000 രൂപ ശമ്പളമായി ലഭിക്കും. മാസത്തിൽ 20 ദിവസമാകും ജോലി. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല.
