കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍ ?, സംഘര്‍ഷം സുവര്‍ണാവസരമാക്കാന്‍ സിപിഎം ശ്രമം: മന്ത്രി ജനീഷ്

കൊല്ലം : സംസ്ഥാനത്ത് പത്തു സ്ഥലത്ത് തന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിയെന്ന് മന്ത്രി ഒ ജെ ജനീഷ്. കരിങ്കൊടി സമരങ്ങള്‍ക്ക് താന്‍ എതിരല്ല. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അംഗീകരിക്കാനാകില്ലെന്നും മന്ത്രി ജനീഷ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം സുവര്‍ണാവസരമാക്കി മാറ്റാന്‍ പിണറായി വിജയനും എംവി ഗോവിന്ദനും ശ്രമിച്ചുവെന്നും മന്ത്രി ഒ ജെ ജനീഷ് ആരോപിച്ചു.

വോട്ടവകാശത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ സര്‍ക്കാരായി കേന്ദ്രസര്‍ക്കാര്‍ മാറി. അക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്. അതിന്റെ തുടര്‍ച്ചയായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്. യൂണിവേഴ്സിറ്റി കോളജിനു മുന്നിലൂടെ ജാഥ പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീയര്‍ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അലങ്കോലമാക്കാനാണ് ശ്രമം നടന്നത്. മന്ത്രി ജനീഷ് പറഞ്ഞു.

നിയമസഭാ അംഗം തന്നെ അക്രമത്തിന് നേതൃത്വം നല്‍കുന്നു. ആരാണ് ബിജെപി, ആരാണ് ഡിവൈഎഫ്‌ഐ എന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. പിണറായി വിജയനെ രക്ഷപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ ആക്രമണം നടത്തുന്നു. അക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഡിവൈഎഫ്‌ഐയല്ല, പിണറായി വിജയനാണ് ഇതിനു പിന്നില്‍.

മാസപ്പടിക്കേസും ഇഡി അന്വേഷണവും മറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. എസ്എഫ്‌ഐക്ക് രാഷ്ട്രീയ വകതിരിവില്ല. കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍?. മന്ത്രി ജനീഷ് ചോദിച്ചു.

ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആരുടെയും വാഹനം അടിച്ച് തകര്‍ത്തിട്ടില്ല. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോയി കിടന്നിട്ടില്ല. അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ കമ്പിളി പുതച്ച് കിടന്നവരാണ് ഡിവൈഎഫ്‌ഐ എന്നും ജനീഷ് ആരോപിച്ചു.

തന്റെ വാഹനത്തിന് മുന്നിലെ ദേശീയപതാക പോലും നശിപ്പിച്ചു. കല്ലും കരിങ്കല്ലുമായി ആക്രമിക്കാന്‍ വരികയായിരുന്നു. ഡിവൈഎഫ്‌ഐ എന്തിനാണ് ഇത്തരമൊരു അക്രമ സമരം നടത്തിയതെന്ന് വ്യക്തമാക്കണം. ഇതിനു പിന്നില്‍ എം വിജിന്റെ നിര്‍ദേശമല്ല, സിപിഎം നേതാക്കളുടെ നിര്‍ദേശമാ ണെന്നും മന്ത്രി ജനീഷ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!