പാമ്പാടി : പ്രശാന്തി നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷവും ഓഫീസ് ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ 10 ന് വരിക്കാനിയിലുള്ള അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് പി.വി ജോർജ് കുട്ടി അധ്യക്ഷനാകും. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും
റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.പി ഉഷാകുമാരി, പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഹരികുമാർ.പി, പഞ്ചായത്ത് അംഗം അച്ചാമ തോമസ്, റസിഡൻസ് അസോസിയോഷൻ മുൻപ്രസിഡന്റ് കെ.ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി ബിജു.ബി നായർ,ബെന്നി വർഗ്ഗീസ് തകിടിയിൽ എന്നിവർപ്രസംഗിക്കും. ബെന്നി വർഗ്ഗീസ് തകിടിയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് മന്ദിരം നിർമിച്ചിരിക്കുന്നത്.
പ്രശാന്തി നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും ഓഫീസ് മന്ദിരം ഉദ്ഘാടനവും
