മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യമുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി. രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനടക്കമുള്ള വനിതാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി.

പ്രതിപക്ഷത്തിനെതിരായ നീക്കത്തിന്‍റെ നേതൃത്വം നരേന്ദ്രമോദി ഏറ്റെടുത്തതിന് പിന്നാലെയാണ് വനിതാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തതാണ് ബിജെപി ആയുധമാക്കുന്നത്.

കോൺഗ്രസ് ബിഹാറിലെ പ്രാദേശിക നേതാ‍വിന്‍റെ പരാമർശത്തെ അപലപിക്കുകയെങ്കിലും വേണമെന്ന് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ കേന്ദമന്ത്രി സ്മൃതി ഇറാനിയും വിവിധ സംസ്ഥാനങ്ങളിലെ വനിതാ എംപിമാരും ഇന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!