അയോധ്യ: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. കാവിക്കൊടി കാണുമ്പോള്‍ മമതക്ക് കലികയറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മമത ബാനര്‍ജിക്ക് മുംതാസ് ഖാന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. രാമനവമി ഘോഷയാത്രകള്‍ക്കും ഹിന്ദു സന്യാസിമാര്‍ക്കും എതിരായ ആക്രമണങ്ങളിലൂടെ അവര്‍ അത് അന്വര്‍ത്ഥമാക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ പുരുളിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഹിന്ദു സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടന്നത്. ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് സന്യാസിമാരെ ഒരു കൂട്ടം അക്രമികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകമായി ആക്രമിക്കുകയായിരുന്നു. നിസ്സഹായരായ സന്യാസിമാരെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിക്കുന്നതിന്റെയും മുടിക്ക് കുത്തിപ്പിടിച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
മര്‍ദ്ദനമേറ്റ് അവശരായ സന്യാസിമാര്‍ കരുണക്ക് വേണ്ടി യാചിക്കുമ്പോഴും കൂടുതല്‍ ആളുകള്‍ വടികളുമായെത്തി അവരെ നിഷ്കരുണം മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പോലീസ് സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം.
‘സന്യാസിമാര്‍ക്കെതിരായ ആക്രമണത്തിലൂടെ മമത മുംതാസ് ഖാന്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നു’: രൂക്ഷവിമര്‍ശനവുമായി രാമക്ഷേത്ര മുഖ്യപുരോഹിതന്‍
