കുമരകത്ത് റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം: ഗുരുതര പരിക്ക്

കോട്ടയം : കുമരകത്ത് റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ യുവാക്കൾ ഗോകുലം ഗ്രാൻഡ് റിസോർട്ടു ജീവനക്കാരനെയാണ ക്രൂരമായി മർദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ കോട്ടയം മെഡിക്കൽ
കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കുമരകത്തെ ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ സൂര്യാസ്തമയം ആസ്വദിച്ചിരിക്കുന്ന അതിഥികളുടെ ഇടയിലേക്ക് മദ്യപാനസംഘങ്ങൾ കടന്ന് കയറിയത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയാണ്  എട്ടംഗ സംഘം മർദ്ദിച്ചത്. ജീവനക്കാരന്റെ മുഖത്തും തലയ്ക്കുമാണ് പരിക്ക്.

സാമൂഹ്യ വിരുദ്ധരുടെ ശല്യം ടൂറിസം മേഖലയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നും കേരളത്തിലെ മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ
അപേക്ഷിച്ച് കുമരകത്തേക്കുള്ള അതിഥികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ തരത്തിലുള്ള അതിക്രമങ്ങളെ തടയാൻ ബന്ധപ്പെട്ട അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും റിസോർട് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!