ആലപ്പുഴ : അപകടത്തിൽപ്പെട്ട യാത്രക്കാർക്ക് രക്ഷകരായി ജലഗതാഗത വകുപ്പ് ജീവനക്കാർ. ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ചെവ്വാഴ്ച്ച രാത്രിയുണ്ടായ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച ജലഗതാഗത വകുപ്പ് ജീവനക്കാരെ സ്രാങ്ക് അസോസിയേഷൻ അഭിനന്ദിച്ചു.
രാത്രി പത്തരയോടെ ബൈക്ക് യാത്രക്കാരെ പിന്നിൽ നിന്നുവന്ന കാർ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റു വഴിയിൽ വീണവരെ മാതാ ബോട്ട് ജെട്ടിക്ക് സമീപം സ്റ്റേ കിടന്ന ജലഗതാഗത വകുപ്പ് കാവാലം സ്റ്റേഷൻ ബോട്ടിലെ ജീവനക്കാരാണ് ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് പരിക്കേറ്റവർക്ക് സഹായകമായത്.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ജലഗതാഗത വകുപ്പ് കാവാലം സ്റ്റേഷനിലെ ജീവനക്കാരായ സ്രാങ്ക് രാജേഷ് കുമാർ , ഡ്രൈവർ അനിൽ കുമരകം, ലാസ്ക്കർ വിഷ്ണു എന്നിവരെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം എന്നിവർ അഭിനന്ദിച്ചു.
