അനന്ദു കൃഷ്ണൻ്റെ വീട് പൂട്ടിയ നിലയിൽ; അമ്മയും അച്ഛനും സഹോദരിയും  ഭർത്താവും ഒളിവിൽ…

തൊടുപുഴ : പാതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി കുടയത്തൂർ ഏഴാംമൈൽ ചൂരക്കുളങ്ങര  അനന്ദുകൃഷ്ണൻ (27) അറസ്റ്റിലായതിന് പിന്നാലെ
അനന്ദുകൃഷ്ണൻ്റെ വീട് പൂട്ടിയ നിലയിൽ. അമ്മയും അച്ഛനും സഹോദരിയും സഹോദരി ഭർത്താവും ഒളിവിലെന്ന് സൂചന.

കുടയത്തൂർ ഏഴാംമൈലിന് സമീപത്തെ ഇരു നില വിട്ടിലാണ് അനന്ദുവും അമ്മയും അച്ഛനും താമസിക്കുന്നത്. പണി പാതി വഴിയിൽ മുടങ്ങിക്കിടന്നിരുന്ന വീട് രണ്ട് വർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി എല്ലാ പണികളും തീർത്തത്.  തൊട്ടടുത്തായി സഹോദരി ഭർത്താവിൻ്റെ വീട് ഉണ്ടെങ്കിലും അവിടെ സഹോദരിയും ഭർത്താവും ഇല്ല . പ്രസവാവശ്യത്തിനായി എറണാകുളത്തിന് പോയിരിക്കുയാണെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ഇവർ ആരുടേയും ഫോൺ പ്രവർത്തക്കുന്നില്ല.

അനന്ദുവിന് ഒപ്പം സഹായിയായി സഹോദരി ഭർത്താവും ഉണ്ടായിരുന്നതിനാൽ ഒളിവിൽ ആണെന്നാണ് നാട്ടുകാർ പറയുന്നത്. തട്ടിപ്പിനെക്കുറിച്ച്  നേരിട്ട് ഇവർക്ക് അറിയാം എന്നതിനാൽ ഏത് നിമിഷവും അറസ്റ്റ്  ഉണ്ടാകുമെന്ന ഭയത്തിലാണ് കുടുംബം.

തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് എന്തെല്ലാം വാങ്ങി എവിടെയെല്ലാം നിക്ഷേപിച്ചു എന്നതിനെക്കുറിച്ച്  വ്യക്തമായ വിവരം സഹോദരി ഭർത്താവിന് അറിയാം എന്നാണ് വിവരം. അനന്ദുവിൻ്റെ അച്ഛനായ രാധാകൃഷ്ണന് നാട്ടിലൂടെ ഓടിക്കുന്നതിനായി ഒരു കാറും വാങ്ങിനൽകിയിരുന്നു. കുടുബാംഗങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങിയതായും നാട്ടുകാർ പറയുന്നു.

എന്നാൽ കുടുംബക്കാരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഏഴാംമൈലിലെ വീട്ടിൽ തിരച്ചിൽ നടത്തി പണം ചിലവഴിച്ചതിൻ്റെ രേഖകൾ കണ്ടെത്താനും പോലീസ് ശ്രമിച്ചിട്ടില്ല. നാട്ടിൽ   സോഷ്യൽ സർവീസ് സൊസൈറ്റി ആണ് അനന്ദു ആദ്യം ആരംഭിച്ചത്. ഇതിൻ്റെ പേരിൽ ആദ്യകാലത്ത് ചിട്ടിയും നടത്തിയിരുന്നു. പിന്നീട് ചിട്ടിയെക്കുറിച്ചോ ചിട്ടിയുടെ അവസ്ഥയെക്കുറിച്ചോ ഒന്നും നാട്ടുകാർക്ക് അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!