നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ


തിരുവനന്തപുരം : നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.  തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപിക്കുന്ന പണം ഇരട്ടിയായി തിരിച്ചു നൽകുമെന്ന് പറഞ്ഞാണ് ഇവർ  തട്ടിപ്പ് നടത്തിയത്. ജി കാപ്പിറ്റൽ എന്ന  കമ്പനി ഉണ്ടാക്കിയാണ് ഇവർ പലരിൽനിന്നും പണം തട്ടിയത്. നടൻ കൊല്ലം തുളസിയിൽ നിന്ന് ആദ്യം രണ്ടു ലക്ഷം രൂപ വാങ്ങി പ്രതികൾ നാലു ലക്ഷമായി തിരിച്ചു നൽകിയിരുന്നു. പിന്നീട് 4 കൊടുത്ത് അത് 8 ലക്ഷമായി തിരിച്ചു  കൊടുത്തു . ഇങ്ങനെ വിശ്വാസം നേടിയെടുത്തതോടെയാണ് പ്രതികൾക്ക് 20 ലക്ഷം രൂപ  നടൻ കൈമാറിയത്.

പണം കൈക്കലാക്കിയതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്.

അച്ഛനും മകനും ചേർന്ന് നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരകളായെന്നും കണ്ടെത്തി. രണ്ടു വർഷമായി ഇവർ ഒളിവിലായിരുന്നു. ഡൽഹിയിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!