ദേവികുളം മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം; കൊണ്ടുപോയത് നാല് പവൻ സ്വർണവും

ഇടുക്കി : മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ കവർച്ച. തിങ്കളാഴ്ച രാത്രിയിൽ ക്ഷേത്രത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് പവനോളം വരുന്ന സ്വർണമാലയും, ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു. കൂടാതെ, ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പുരാതന നാണയശേഖരവും കവർന്നിട്ടുണ്ട്.

നാല് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണവിവരം ആദ്യം കണ്ടത്. ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാതിരുന്നത് കവർച്ചക്കാർക്ക് സഹായകമായി. സംഭവത്തിൽ ദേവികുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!