ആരോപണ വിധേയനെ സംരക്ഷിക്കാൻ ചെയ്യാൻ പാടില്ലാത്തത് ചെയ്തു…മുഖ്യമന്ത്രി രാജി വയ്ക്കണം…

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടിത വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിൽ ‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണ്. സർക്കാർ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.  ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി  ചെയ്യാൻ പാടില്ലാത്തത് ചെയ്തു വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ്. ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഉണ്ടാകാത്ത പരാമർശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!