മഴ: കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം

പുതുപ്പള്ളി(കോട്ടയം) : വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം. വാകത്താനം ചക്കൻചിറ പേരുക്കുന്നേൽ (ഇന്ദിരാനഗർ)  കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) വയസ്
ആണ് മരണപ്പെട്ടത്

ഞാലിയാകുഴി MG M സ്കുൾ അഞ്ചാം ക്ലാസ്  വിദ്യാർത്ഥിയാണ് വീടിന് സമീപം ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായ് വാട്ടർ ടാങ്കിന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിന് സമീപം സഹോദരിക്ക് ഒപ്പം കളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് വീഴുകയായിരുന്നു. വീട്ടുകാർ കുട്ടിയെ കാണാതെ തിരഞ്ഞപ്പോൾ വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടു.  ഉടൻ തപ്പിയപ്പോഴാണ് വെള്ളത്തിൽ താഴ്ന്ന് കിടക്കുന്ന രീതിയിൽ കണ്ടത് ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വാകത്താനം പോലിസും , കോട്ടയം ,ഈസ്റ്റ് പോലീസും ഹോസ്പിറ്റലിൽ എത്തി വിവരശേഖരണം നടത്തി.  മൃതദേഹം പോസ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!