തമിഴ്നാട്ടിൽ ബൈക്കിൽ സഞ്ചരിച്ച രണ്ട് മലയാളികൾക്ക്…

തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാറും കാട്ടാക്കട സ്വദേശി സജികുമാറുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിനടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേന പുറത്തെടുത്തെങ്കിലും ശ്രീകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സജികുമാർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!