പാലാ മുത്തോലിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐയുടെ ശരീരത്തിൽ ചതവേറ്റ പാടുകൾ

പാലാ : മുത്തോലിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐയുടെ ശരീരത്തിൽ ചതവേറ്റ പാടുകൾ. വിശദമായ അന്വേഷണം വേണമെന്ന് പോലീസ്’.

പാലായിൽ എസ്ഐ ആയി റിട്ടയർ ചെയ്ത പുലിയന്നൂർതെക്കേൽസുരേന്ദ്രൻ ടി.ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.

വീട്ടുകാരുമായി പിണങ്ങി  ഒരു വർഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്ന ഇയാൾ രണ്ട് ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടർന്ന് ഇന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കട്ടിലിനു താഴെ നിലത്ത് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!