മുഴപ്പിലങ്ങാട് : ദേശീയപാതയിൽ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞു. മുട്ട റോഡിൽ പൊട്ടിച്ചിതറി. മുഴപ്പിലങ്ങാട് റെയിൽവേ മേൽപ്പാലത്തിൽ ഇന്നലെ ആണ് സംഭവം. തമിഴ്നാട് നാമക്കലിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുട്ട മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ഒഴുകി. തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ദേശീയപാതയിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശീയ പാതയിൽ ലോറി മറിഞ്ഞു; മുട്ട റോഡിൽ പൊട്ടിച്ചിതറി…
