നക്ഷത്രഫലം 2024  ജനുവരി 14    മുതൽ 20   വരെ 

നക്ഷത്രഫലം 2024 ജനുവരി 14 മുതൽ 20 വരെ

തയാറാക്കിയത്:-

✒️….സജീവ് വി ശാസ്താരം 🙏

പെരുന്ന, ചങ്ങനാശേരി
ഫോൺ : 96563 77700



അശ്വതി : അനുകൂല ഫലങ്ങൾ വര്‍ധിക്കും. സഹോദര ഗുണം ലഭിക്കും . പലതരത്തിലും എതിരായിരുന്ന ഘടകങ്ങള് അനുകൂലമാകും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റം.

ഭരണി : സുഖാനുഭവങ്ങളുണ്ടാകും . ഗൃഹത്തിലേക്ക് പുതിയ ഉപകരണങ്ങൾ വാങ്ങും. കടങ്ങള് വീട്ടാന് അവസരം. മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റും. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.

കാർത്തിക : അനുകൂലഫലങ്ങൾ വര്‍ധിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹൃതമാകും. കടങ്ങൾ വീട്ടാൻ സാധിക്കും. തൊഴില്‍മേഖല പുഷ്ടിപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. സര്‍ക്കാര് ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുഗുണം വര്‍ധിക്കും.

രോഹിണി : തൊഴിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനം. പണമിടപാടുകളില് കൃത്യത പുലര്‍ത്തും. ചെറിയ വീഴ്ച, പരുക്ക് ഇവയ്ക്കു സാധ്യത. ദീര്‍ഘയാത്രകൾ വേണ്ടിവരും.

മകയിരം : സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യ സുഖഭംഗം. ഉടമ്പടി, കരാര് പണികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവിചാരിത ധനനഷ്ടം. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവരും.

തിരുവാതിര : പ്രവര്‍ത്തനമേഖലയില് വിജയം. സാമ്പത്തിക പുരോഗതി. ബിസിനസ്, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്. വാതജന്യരോഗങ്ങള്‍മുലം വിഷമിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും.

പുണർതം : വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളിൽ ധനലാഭം. അവിചാരിത യാത്രകള് വേണ്ടിവരും. ദാമ്പത്യസുഖ വര്ധന. ബന്ധുജന സമാഗമം ഉണ്ടാകും. ആഢംബരത്തിൽ ശ്രദ്ധ വർദ്ധിക്കും. ബിസിനസ്സ് രംഗത്തുനിന്ന് ധനലാഭം.

പൂയം : മാനസിക സംഘര്‍ഷം ശമിക്കും . പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക് ശമനം. തൊഴില്‍സ്ഥലത്തു നിലനിന്നിരുന്ന അസംതൃപ്തി തരണം ചെയ്യും. വ്യവഹാരങ്ങൾ അനുകൂലമായി ഭവിക്കും, ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.

ആയില്യം : വിശ്രമം കുറവായിരിക്കും. പരിശ്രമത്തിനു തക്ക വിജയങ്ങള് പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. വിവാഹാലോചനകളിൽ തീരുമാനം. പുതിയ ഗൃഹോപകരണങ്ങൾ, വസ്ത്രം എന്നിവ വാങ്ങും.

മകം :വിവാഹാലോചനകളിൽ തീരുമാനം, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം. ഒന്നിലധികം യാത്രകൾ. വിദേശയാത്രയ്ക്കു യോഗം. വരവിനേക്കാള് ചെലവ് അധികരിക്കും അനാവശ്യ വിവാദങ്ങൾ. ബന്ധുക്കളുമൊത്ത് യാത്രകൾ, പുതിയ സൗഹൃദങ്ങൾ .

പൂരം : സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലത്തേക്കു മാറ്റം. തൊഴില്‍രഹിതര്‍ക്ക് താത്ക്കാലിക ജോലി ലാഭം. സാഹിത്യകൃതികൾ പ്രകാശം കാണും. ഊഹക്കച്ചവടത്തിൽ ആദായം. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. രോഗാവസ്ഥയിലുള്ളവർക്ക് ഔഷധം മൂലം അലർജി , ക്ഷുദ്രജീവികളാൽ പാര്ക്കില് സാദ്ധ്യത.

ഉത്രം : വിവാഹാലോചനകളിൽ തീരുമാനം. സുഹൃത്തുക്കള്‍വഴി നേട്ടം. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. ബന്ധുക്കളിൽ നിന്നുള്ള സഹായം വർദ്ധിക്കും , വിശ്രമം കുറവായിരിക്കും, അനാവശ്യ വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് മാനസിക വിഷമം.

അത്തം :സുഹൃത്തുക്കൾ സഹായിച്ച് സാമ്പത്തികനേട്ടം. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് മനസുഖം വര്‍ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ലഹരി പദാര്‍ഥങ്ങളിൽനിന്ന് ചികിത്സവഴി മോചനം. ദാമ്പത്യ ബന്ധത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.

ചിത്തിര : ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വ്യവഹാര വിജയം. സാമ്പത്തിക വിഷമതകൾ നേരിടും. സുഹൃദ് സഹായം തേടേണ്ടിവരും. ദമ്പതികളിലൊരാള്‍ക്ക് തൊഴില്‍പരമായ മാറ്റം, ഭക്ഷണസുഖം കുറയും.

ചോതി : ഭവനത്തിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടത്തും. വാഹനം മാറ്റിവാങ്ങും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണി. കേസുകളിൽ വിജയം. സന്താനങ്ങള്‍ക്ക് വിവാഹയോഗം. പണമിടപാടു സ്ഥാപനങ്ങളില്‍നിന്ന് ലോണ് പാസാകും.

വിശാഖം : തൊഴില്‍പരമായ നേട്ടങ്ങൾ, കൂടുതൽ യാത്രകൾ സുഹൃത്തുക്കളില്‍നിന്ന് പണം കടം വാങ്ങും. നിയമപരമായ നടപടികള്‍ക്കു വിധേയമാകാൻ സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടം. ബന്ധുക്കൾ മുഖാന്തിരം നേട്ടങ്ങളുണ്ടാകും.

അനിഴം : വളരെക്കാലമായി പരിശ്രമിച്ചു കൊണ്ടിരുന്ന കാര്യങ്ങളിൽ നേട്ടം. ആരോഗ്യ വിഷമതകൾ നേരിടും. പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനം ഉപയോഗിക്കാന് യോഗം. കടങ്ങൾ വീട്ടുവാൻ സാധിക്കും.

തൃക്കേട്ട : പ്രവര്‍ത്തനങ്ങളിൽ വിജയം. ഏറ്റെടുത്ത പ്രവര്‍ത്തികൾ വിജയകരമായി പൂര്‍ത്തിയാക്കും. ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ഭൂമിവില്‍പന വഴി ധനലാഭം. മനസില് സന്തോഷം വര്‍ധിക്കും. യാത്രകളിലൂടെ നേട്ടമുണ്ടാക്കും.


മൂലം: പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദം കേള്‍ക്കേണ്ടിവരും. ദാമ്പത്യ കലഹമവസാനിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസില് നേട്ടം. വാതജന്യരോഗങ്ങൾക്കു സാദ്ധ്യത , . വിദ്യാഭ്യാസത്തിൽ ഉന്നത വിജയം. ഗൃഹനിര്‍മാണത്തിൽ തടസം മാറും.

പൂരാടം : സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ നിന്ന് നേട്ടം. കീഴ്ജീവനക്കാർ മൂലം വിഷമങ്ങൾ ,സൗഹൃദസന്ദർശനങ്ങൾ നടത്തും, വിദേശ തൊഴിൽ അന്വേഷിക്കുന്നവർക്ക് നേട്ടങ്ങൾ, സർക്കാർ ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. ഭക്ഷണസുഖക്കുറവുണ്ടാകും.

ഉത്രാടം : തൊഴില്‍പരമായ നേട്ടങ്ങൾ കൈവരിക്കും. ഔഷധ സേവയിൽ ആരോഗ്യം വീണ്ടെടുക്കും. അനുകൂലമായ സര്‍ക്കാര് ഉത്തരവുകൾ ലഭിക്കും. പണമിടപാടുകളിൽ മികവു പുലര്‍ത്തും. കടങ്ങള് വീട്ടും. വാസ സ്ഥാനമാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.

തിരുവോണം : കൈമോശം വന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് രോഗബാധാ സാദ്ധ്യത , സുഹൃത്തുക്കളിൽ നിന്നുള്ള എതിര്‍പ്പ് നേരിടും. വ്യവഹാരങ്ങളില് വിജയം.

അവിട്ടം : മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളിൽ തീരുമാനം. വളർത്തുമൃഗങ്ങളാൽ പരുക്കിനു സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ഭക്ഷണ സുഖം ലഭിക്കും.

ചതയം : ധനപരമായ വിഷമതകള്‍ക്കു ശമനം. പ്രവര്‍ത്തനങ്ങളിൽ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. വീഴ്ച, പരുക്ക് ഇവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

പൂരുരുട്ടാതി : യാത്രകൾ വേണ്ടിവരും. തൊഴില്‍പരമായ മികവുണ്ടാകും. പ്രവര്‍ത്തന മേഖലയിൽ മാറ്റങ്ങള്‍ക്കു സാധ്യത. ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണം മുടക്കും. മത്സരപ്പരീക്ഷകളിൽ എന്നിവയിൽ വിജയം.

ഉത്രട്ടാതി : മാനസിക സംഘര്‍ഷം അനുഭവിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കും , വാക്കു തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. ഒന്നിലധികം തവണ യാത്ര വേണ്ടിവരും. നേത്ര, കര്‍ണരോഗ സാധ്യത.

രേവതി : തൊഴിലിൽ സ്ഥാനഭ്രംശം ഉണ്ടായേക്കും. പണം കടം വാങ്ങേണ്ടിവരും. പരിശ്രമങ്ങളിൽ വിജയസാധ്യത കുറയും. അലര്‍ജി, ത്വക്ക്‌രോഗ സാധ്യത. മുതിര്‍ന്നവരുമായി അഭിപ്രായ ഭിന്നത. ജലജന്യരോഗങ്ങൾ പിടിപെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!