രണ്ട് വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

പാലാ : പ്രവിത്താനം, ചെങ്ങളം കവുംങ്ങുംപാലം എന്നിവിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചാണ് പ്രവിത്താനം സ്വദേശിനി ഷേർലി (57) ക്ക് പരിക്കേറ്റത്. രാവിലെ 7.45 ഓടെ പാലാ – തൊടുപുഴ റൂട്ടിൽ പ്രവിത്താനം അല്ലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം.

2.30 തോടെ പള്ളിക്കത്തോട് – ചെങ്ങളം റൂട്ടിൽ കവുംങ്ങുംപാലത്തിനു സമീപമുണ്ടായ അപകടത്തിൽ കൂത്രപ്പള്ളി സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു.

കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചാണ് കൂത്രപ്പള്ളി സ്വദേശികളായ ലൂയിസ് ചെറിയാൻ (60), ഷൈൻ മാത്യു (54) എന്നിവർക്ക് പരിക്കേറ്റത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!