കൈനകരി : കുപ്പപ്പുറം പോസ്റ്റോഫീസ് പുനർനിർമ്മിക്കുന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായം അഭ്യർത്ഥിച്ച് പ്രദേശവാസികൾ. കൈനകരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന കുപ്പപ്പുറം പോസ്റ്റോഫീസിന്റെ അവസ്ഥ നിലവിൽ വളരെ പരിതാപകരമാണ്.
പതിറ്റാണ്ടുകളായി കുപ്പപ്പുറം ഗ്രാമത്തിന്റെ പൈതൃക സ്മരണയായി നിലകൊള്ളുന്ന പോസ്റ്റോഫീസ് ഓർമ്മയിലേക്ക് മാറുന്ന സാഹചര്യമാണ് കടന്നുപോകുന്നത്. നവമാധ്യമങ്ങളുടെ വരവിന് മുമ്പ് തന്നെ കുപ്പപ്പുറം പ്രദേശവാസികൾക്ക് ആശ്രയമായിരുന്നത് ഈ പോസ്റ്റോഫീസ് മാത്രമാണ്.
ഒരു ചെറിയ വെള്ളപ്പൊക്കം വന്നാൽ കുപ്പപ്പുറം പോസ്റ്റോഫീസ് വെള്ളം കയറുന്ന അവസ്ഥയാണ് നിലനില്ക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഈ പോസ്റ്റോഫീസ് അപകടാവസ്ഥയി ലാണ് സ്ഥിതി ചെയ്യുന്നത്. പോസ്റ്റ് ഓഫീസിന്റെ പുനർനിർമാണത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിക്കുകയാണ് പ്രദേശവാസികൾ.
പ്രതിഷേധ കൂട്ടായ്മയിൽ പ്രദേശവാസികളായ ആദർശ് കുപ്പപ്പുറം,രാജ്കുമാർ , സിജിമോൻ ഉദിൻച്ചുവട്ടിൽ, രാഹുൽ വട്ടവല, രതീഷ് ശിവഗിരി, ബിനീഷ്, മനോജ് തെക്കേച്ചിറ, അശ്വതി അശോകൻ, ഷൈമോൻ , മനേഷ് ദേവസ്വംച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
