തത്സമയ പരിപാടിക്കിടെ കാർഷിക മേഖല വിദഗ്ധൻ കുഴഞ്ഞുവീണു മരിച്ചു



തിരുവനന്തപുരം : ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക മേഖല വിദഗ്ധൻ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞ് വീണ് മരിച്ചു. കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.

കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോ‍ര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!