‘നിമിഷപ്രിയ നാട്ടിലെത്തുമെന്ന് പൂർണവിശ്വാസമുണ്ട്…നിമിഷയുടെ ഭർത്താവ് ടോമി…

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കുടുംബം. ആശ്വാസ വാർത്തയെന്ന് നിമിഷയുടെ ഭർത്താവ് ടോമി പ്രതികരിച്ചു. വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശ്വാസമുണ്ടെന്നും ടോമി പറഞ്ഞു .

‘ഇനിയും നിരവധി കാര്യങ്ങൾ നടക്കാനുണ്ട്. തലാലിന്റെ വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം സംഭവത്തിന് പൂർണത വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇടപെട്ട എല്ലാവരും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പിന്തുണ നൽകി.

നൂറ് ശതമാനം ആശ്വാസമാണ്. നിമിഷപ്രിയ എന്ന എന്റെ ഭാര്യയെ നാട്ടിലെത്തിച്ചു തരും എന്നതിൽ പൂർണ്ണ വിശ്വാസമുണ്ട്. ചില കാര്യങ്ങളൊന്നും മറ്റുള്ളവർക്ക് അറിയില്ല. നിമിഷപ്രിയയെ രക്ഷിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഏതറ്റം വരെയും എല്ലാവരും പോകുന്നുണ്ട്. ‍ഞങ്ങളിനി കാണാത്ത ആളുകളില്ല. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. സാമുവൽ സാർ എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ട്.’ ടോമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!