പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളിയ്ക്ക് രക്ഷകരായി ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാർ

മുഹമ്മ (ആലപ്പുഴ) : ശക്തമായ കാറ്റിലും, മഴയിലും നിയന്ത്രണം നഷ്ടപ്പെട്ട്  അപകടത്തിൽപ്പെട്ട  മത്സ്യത്തൊഴിലാളിയ്ക്ക് ജലഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിലെ  S 51 നമ്പർ ബോട്ടിലെ ജീവനക്കാർ രക്ഷകരായി .

ഇന്ന് രാവിലെ 8 മണിയ്ക്ക്  ട 51 നമ്പർ ബോട്ട്  കുമരകത്ത് നിന്നും മുഹമ്മയിലേയ്ക്ക് സർവ്വീസ് പോകും വഴിയാണ് വേമ്പനാട്ട് കായിൽ മദ്ധ്യേ മത്സ്യബന്ധന വള്ളം ശക്തമായ കാറ്റിൽപ്പെട്ട് അപകടാവസ്ഥയിൽ കിടക്കുന്നത്  ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് മത്സ്യ തൊഴിലാളിയുടെ  ജീവൻ രക്ഷിക്കാൻ  സാധിച്ചത്. അപകടത്തിൽപ്പെട്ട് മത്സ്യബന്ധന യാനം ഭാഗികമായി വെള്ളം കയറി മുങ്ങിയിരുന്നു.

മാതൃകപരമായ പ്രവർത്തി കാഴ്ച്ചവെച്ച ജീവനക്കാരായ സ്രാങ്ക് സന്തോഷ് റ്റി , ഡ്രൈവർ സുരേഷ് റ്റി ഹർഷൻ, ലാസ്ക്കർമാരായ സന്ദീപ് ആർ, ജിനേഷ് മുഹമ്മ, മിനിമോൾ വിളക്കുമരം എന്നിവരെ ജല ഗതാഗത വകുപ്പ് ട്രാഫിക്ക് സൂപ്രണ്ട്  സുജിത്ത് എം, മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഫൈസൽ, സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!