ആശ്വാസം…കാത്തിരുന്ന വാർത്ത… നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.

യെമെനി പൗരനായ തലാൽ അബ്ദു മഹ്ദിയെ 2017 ജൂലായിൽ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും സംഘടന ആവശ്യപ്പെട്ടു. യെമെനുമായി ഇന്ത്യക്ക്

നയതന്ത്രബന്ധമോ അവിടെ സ്ഥാനപതികാര്യാലയമോ ഇല്ല. ഇക്കാരണത്താൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സർക്കാർ മുൻപ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. എങ്കിലും കേന്ദ്ര സർക്കാർ മറ്റ് തലങ്ങളിൽ കൂടി ഇടപെടൽ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!