ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം. ദൽഹിയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്.. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04നായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജർ ആണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം.
ഡൽഹിയിലെ പല പ്രദേശങ്ങളിലെയും ആളുകൾ പ്രകമ്പനത്തെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടി. വീട്ടുപകരണങ്ങളെല്ലാം കുലുങ്ങിയത് ജനങ്ങളെ ഏറെ ഭയപ്പെടുത്തി. ഭൂകമ്പ കേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പശ്ചിമ ഉത്തർപ്രദേശിലെ മീററ്റിലും ശാംലിയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത…
