ദുബൈ: ജനങ്ങള്‍ക്ക് ഇനി പെട്രോള്‍ സ്‌റ്റേഷനുകളിലും പൊലീസ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതിയുമായി ദുബൈ പൊലീസ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക, പ്രതികരണ സമയം കുറയ്ക്കുക, പൊലീസ് സേവനങ്ങളുടെ ലഭ്യത, സേവനങ്ങള്‍ തേടി പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടെത്തുന്നത് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
അല്‍ ഗര്‍ഹൂദിലെ ദുബായ് പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ‘ഓണ്‍ ദി ഗോ’ ഫോറത്തില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ദുബൈ പൊലീസ് പുറത്തുവിട്ടു.
പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്മാര്‍ട്ട് സേവനങ്ങള്‍
യുഎഇയിലുടനീളമുള്ള സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, കോള്‍ സെന്ററുകള്‍, ഇന്ധന സ്റ്റേഷനുകളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ ‘ഓണ്‍ ദി ഗോ’ പദ്ധതി ജനങ്ങള്‍ക്ക് ഉപഭോക്തൃ കേന്ദ്രീകൃത അനുഭവങ്ങളാക്കിമാറ്റുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദാഹരണത്തിന് ചെറിയ വാഹനാപകടങ്ങളില്‍പ്പെട്ടാല്‍ താമസക്കാര്‍ക്ക് പെട്രോള്‍ സ്റ്റേഷനുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അവരുടെ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി സമീപത്തുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ സംരംഭം 367 മില്യണ്‍ ദിര്‍ഹത്തിലധികം ലാഭിച്ചതായി ദുബായ് പൊലീസ് വെളിപ്പെടുത്തി. വെറും അഞ്ച് സ്ഥലങ്ങളില്‍ ആരംഭിച്ച ഈ സംരംഭം ഇപ്പോള്‍ രാജ്യവ്യാപകമായി ഏകദേശം 2,000 സര്‍വീസ് പോയിന്റുകളുടെ ഒരു ശൃംഖലയായി വളര്‍ന്നതായും അധികൃതര്‍ പറഞ്ഞു.
നഷ്ടപ്പെട്ട വസ്തുക്കളില്‍ പരാതി നല്‍കുക, ചെറിയ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എട്ട്-ലധികം ലളിതമായ സേവനങ്ങള്‍ ഇപ്പോള്‍ ഈ സംരംഭത്തിലൂടെ ലഭ്യമാണ്, ഇത് പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാതെ തന്നെ താമസക്കാര്‍ക്ക് പരാതികള്‍ വേഗത്തില്‍ അറിയിക്കാന്‍ സാധിക്കും.
