ന്യൂഡൽഹി : കുടുംബത്തോടൊപ്പം അയോദ്ധ്യയിൽ എത്തുമെന്ന് അറിയിച്ച് ഉപരാഷ്‌ട്രപതി ജഗ്ദിപ് ധൻകർ. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിയുടെ വാക്കുകൾ.
രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറും നേരിട്ടെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
