ഈ നിമിഷം മരിച്ചുവീണാൽ എന്റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് നൽകണേയെന്നാണ് പ്രാർത്ഥന: മെഗാസ്റ്റാറിന്റെ കരുണയിൽ ജീവിതം തിരികെ പിടിച്ച ആരാധിക

പത്തനാപുരം : നടനവൈഭവം കൊണ്ട് വർഷങ്ങളായി ആരാധകവൃന്ദത്തിന് ഒരു കോട്ടവും തട്ടാതെ മലയാള സിനിമ ഭരിക്കുന്ന താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി. അഭിനയത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് താരം. എന്നാലും ഇതൊന്നും പരമാവധി പുറത്ത് അറിയിക്കാതെ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. അത്തരത്തിൽ മമ്മൂട്ടി സഹായിച്ച ഒരാളാണ് ശ്രീജ.

ശ്രീജ കാഴ്ചപരിമിതി അനുഭവിക്കുന്ന സ്ത്രീയായിരുന്നു. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞതോടെ സഹായവുമായി അദ്ദേഹമെത്തു കയായിരുന്നു. പത്താനാപുരത്തെ ഗാന്ധിഭവനിലാണ് ശ്രീജയിപ്പോൾ താമസിക്കുന്നത്. മമ്മൂട്ടിയുടെ സഹായത്തെ കുറിച്ച് ശ്രീജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈലാവുന്നത്.

മമ്മൂട്ടി സാറിന് വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നു. സാറ് കാരണമാണ് എനിക്കിവിടെ വരാൻ സാധിച്ചത്. സാർ തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിനടുത്ത് പോയ എന്റെ ജീവിതത്തെ കൈപിടിച്ചുയർത്തി തന്ന എന്റെ മമ്മൂട്ടി സാറിന് ഒരുപാട്… സാർ എന്റെ അച്ഛനാണോ, എന്റെ സ്വന്തം ചേട്ടനാണോ ദൈവമാണോയെന്ന് പോലും എനിക്കറിയാൻ പാടില്ല. അത്രയ്ക്ക് പുണ്യമാണ് ചെയ്തത്.

കാരണം രണ്ട് കണ്ണിനും കാഴ്ചയില്ല, എണീറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എനിക്ക് ഇത്രയും വലിയ സഹായം ചെയ്തുതന്ന മമ്മൂട്ടി സാറിനോട് ഒരുപാടൊരുപാട് നന്ദിയുണ്ട്. ഈ നിമിഷം ഞാൻ ഈ തറയിലേക്ക് വീണ് മരിച്ചുകഴിഞ്ഞാൽ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒത്തിരി പാവപ്പെട്ടവർക്ക് വേണ്ടി സാർ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്.

ഞങ്ങളെപ്പോലുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ സാറിന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണ്.’-ശ്രീജ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!