അടിയന്തരാവസ്ഥ കാലത്തിന്റെ പുനർവായന ആവശ്യമാണ്:  ഡോ. സിറിയക് തോമസ്

കോട്ടയം : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ 75 വർഷക്കാലം ഇത്ര വലിയൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ലെന്ന് അടിയന്തരാവസ്ഥയെ അനുസ്മരിച്ചുകൊണ്ട് മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ സിറിയക് തോമസ് അഭിപ്രായപ്പെട്ടു.

അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിൻ്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ആവർത്തിക്കാതിരി ക്കാൻ പുനർവായന നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഭാരതത്തിലെ കറുത്ത അദ്ധ്യായം ആയിരുന്നു  അടിയന്തരാവസ്ഥക്കാല മെന്ന്  രാഷ്ട്രീയ സ്വയംസേസംഘം  ദക്ഷിണ കേരള  കാര്യകാരി സദസ്യൻ എ ആർ മോഹനൻ അഭിപ്രായപ്പെട്ടു. ഏകാധിപത്യം ഇന്ദിരാഗാന്ധിയുടെ മാത്രം പ്രവണത ആയിരുന്നില്ല. നെഹ്റുവിന്റെ കാലഘട്ടം മുതൽ ഈ പ്രവണത നമുക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം  വിഭാഗ് സഹ സംഘചാലക്  ജി കെ ഉണ്ണികൃഷ്ണൻ, എം എസ് കൃഷ്ണകുമാർ, ആർ ജയകുമാർ, എം എസ് മനു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!