പത്തനംതിട്ട : മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടയിൽ ശുചിമുറിയിൽ യുവതി തലകറങ്ങിവീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നാണ് നിഗമനം.
കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെയാണ് യുവതി ആശുപത്രിയിൽ ചികിത്സതേടിയത്. കുഞ്ഞിൻ്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് പറഞ്ഞത്. പോലീസ് എത്തിയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ കൊലപാതകമാണെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ തലകറങ്ങിവീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നാണ് നിഗമനം.
മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
