ഹെലികോപ്റ്റർ അപകടം…യാത്രക്കിടെ ഹെലികോപ്റ്റർ കാണാതായി… ആറ് യാത്രക്കാർ…

ഡെറാഡൂൺ : ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ആറ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേ ക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി. അപകടകാരണം മോശം കാലാവസ്ഥയെ തുടർന്ന് എന്ന് വിവരം. ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.

അതേസമയം ഹെലികോപ്റ്റർ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാ ണെന്നും ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!