കോട്ടയം : റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് ഇടിച്ചു ചികിത്സയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ മരിച്ചു.
തൃശൂർ എ ആർ ക്യാംപിലെ സിപിഒ കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി കരിമ്പനാൽ ജോബിൻ ജോൺ (28) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 26 ന് മൂവാറ്റുപുഴയിൽ വച്ചാണ് അപകടമുണ്ടായത്. ജോബിൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോബിൻ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംസ്കാരം നാളെ വാഴൂർ പുളിക്കൽകവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
പിക്കപ്പ് ഇടിച്ചു ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, പള്ളിക്കത്തോട് സ്വദേശിയാണ്
