മീനടത്ത് തോട്ടിൽ കാൽവഴുതി വീണ് കാണാതായ വയോധികനായി തെരച്ചിൽ തുടരുന്നു…

പാമ്പാടി : മീനടത്ത് തോട്ടിൽ കാൽവഴുതി വീണ് കാണാതായ കാട്ടുമറ്റത്തിൽ ഈപ്പ (65) നെ നാലാം ദിനവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പോലീസും ഫയർഫോഴ്സും വരൂം ദിവസങ്ങളിലും തെരച്ചിൽ  തുടരും.

ഈരാറ്റുപേട്ടയിൽ നിന്നും മണിമലയിൽ നിന്നുമുള്ള  പ്രത്യേക സംഘവും നടത്തി വന്നിരുന്ന തെരച്ചിൽ അവസാനിപ്പിച്ചു.
മാൻ മിസിംഗ് കേസ് ചാർജ് ചെയ്തു. ഫോട്ടോ അടക്കം എല്ലാ സ്റ്റേഷനുകളിലേയ്ക്കും കൈമാറി.

  ൺമീനടം മുതൽ കൊടൂരാറ് വരെയുള്ള ഭാഗങ്ങളിലാണ് കഴിഞ്ഞ നാല് ദിവസങ്ങളായി തെരച്ചിൽ നടത്തിയിരുന്നത്. ആളെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!