പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോൾ ഒഴുക്കിൽപ്പെട്ടു; കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥനായി തെരച്ചിൽ…

കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.

തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ്‌ ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്. അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!