ന്യൂഡൽഹി : നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ദൽഹിയിൽ പ്രഖ്യാപിച്ചു. നിലമ്പൂർ ബാറിലെ അഭിഭാഷകനായ മോഹൻ ജോർജ് ആണ് ബിജെപി സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്.
നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
നാളെയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി.
നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി; കേരളാ കോണ്‍ഗ്രസ് മുൻ നേതാവ് മോഹൻ ജോര്‍ജ് മത്സരിക്കും
