കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നതിൽ, യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്. പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂടെ ഉള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്.
ശാസ്താംകോട്ട പൊലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്. തെരുവ് നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
തെരുവുനായയെ നടുറോഡിൽ തല്ലിക്കൊന്നു, കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്…
