തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി; രാത്രിയോടെ നെഞ്ചുവേദന..യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

എടക്കരയിൽ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗിലെ 49 കാരിയായ വട്ടത്ത് ഹസീന ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലാണ് ഹസീന മത്സരത്തിന് നിന്നിരുന്നത്.

പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർത്ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!