കേരളത്തില്‍ 1,12,569 ഇരട്ടവോട്ടുകള്‍; കണ്ടെത്തിയത് എസ്‌ഐആര്‍ പരിശോധനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിലയതോതില്‍ ഇരട്ടവേട്ടുകളെന്ന് റിപ്പോർട്ട്.  എസ്‌ഐആർ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെട്ട 1,12,569 പേരെ കണ്ടെത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇരട്ടവോട്ടുകള്‍ ഒഴിവാക്കിയ പട്ടികയാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതെന്ന് കമ്മിഷൻ ഉറപ്പുനല്‍കുന്ന സാഹചര്യത്തിലാണ് ഇത്രയേറെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോർം സമർപ്പിക്കാൻ സമയം അവശേഷിക്കുന്നതിനാല്‍ ഇരട്ടവോട്ടുകള്‍ ഇനിയും വർധിക്കാനിടയുണ്ട്.

ഇവരെ പട്ടികയില്‍ ഒരു പ്രദേശത്ത് മാത്രമായി നിലനിർത്തി പരിഷ്കരിച്ച ശേഷമേ അന്തിമ പട്ടിക പുറത്തിറങ്ങുകയുള്ളൂ. എസ്‌ഐആർ പൂർത്തിയായ ശേഷം ഇരട്ടവോട്ടിനൊപ്പം ബന്ധപ്പെട്ട പരാതികള്‍ ഇല്ലാതാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രതൻ യു. കേല്‍ക്കർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!