നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി  എം സ്വരാജ് മത്സരിക്കും

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി  എം സ്വരാജ് മത്സരിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആണീ തീരുമാനം എടുത്തത്.

പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ്  ഇതുവരെ അന്തിമ തീരുമാനം എടുത്തിരുന്നില്ല.

എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് സ്വരാജിന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്

നിലമ്പൂർ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവരും പരിഗണനയിൽ ഉണ്ടായിരുന്നു.പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരും  പൊതുസ്വതന്ത്രരായി പറഞ്ഞിരുന്നു.

പി വി അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് നേത്യത്വം.
സിറ്റിംഗ് സീറ്റില്‍ ഏത് വിധേയനെയും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. വിജയം ഉറപ്പിച്ചാല്‍ തുടര്‍ഭരണ സാധ്യത സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന വലയിരുത്തലിലാണ് നേത്യത്വം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!