ക്ഷേത്രത്തിൽ ഗണഗീതം പാടിയ സംഭവം… നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടി.

റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടികളുണ്ടാകും. ക്ഷേത്രങ്ങളിൽ ഏകവർണ പതാകകൾ ഉയർത്തുന്നത് കോടതി അലക്ഷ്യമാണെന്നും ഉപദേശക സമിതിക്ക് കൊടിയില്ലെന്നും പ്രശാന്ത് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!