വെളുത്ത പുക ഉയര്‍ന്നു; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു

റോം: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ ഇടയന്‍. കോണ്‍ക്ലേവിന്റെ നാലാം റൗണ്ടിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.

പുതിയ പോപ്പ് ആരാണെന്ന് അറിവായിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിനാളുകളാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി തടിച്ചുകൂടിയത്.

വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!