റെയിൽവെ സ്റ്റേഷനിലെ വൈദ്യുതി ലൈനിൽ നവജാത ശിശുവിന്റെ മൃതദേഹം

ഗോരഖ്പൂർ : റെയിൽവെ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഗോരഖ്പൂരിലെ സഹ്ജൻവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം.

സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിൽ കേശവ്പൂർ പവർ സബ് സ്റ്റേഷന് സമീപത്താണ് തറനിരപ്പിൽ നിന്ന് ഇരുപത് അടിയോളം ഉയരത്തിലുള്ള വൈദ്യുതി ലൈനിൽ തുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ പിന്നീട് പൊലീസിൽ വിവരം അറിയിച്ചു

പൊലീസ് സ്ഥലത്തെത്തി മൃതദേഹം വൈദ്യുതി ലൈനിൽ നിന്ന് താഴെയിറക്കി പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിന് പുറമെ പരിസരത്തുള്ള ഓരോ വീടുകളിലും കയറിയിറങ്ങി അന്വേഷണം നടത്തുന്നുണ്ടെന്നും നോർത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

റെയിൽവെ ട്രാക്കിന് പരിസരത്തുള്ള ഏതെങ്കിലും വീട്ടിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിഞ്ഞതാവാനുള്ള സാധ്യതയാണ് കാണുന്നതെന്നും എന്നാൽ എല്ലാ സാധ്യതകളും മുന്നിൽകണ്ടുള്ള അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!