അടിമാലി: സിപിഎം നേതാവ് എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരന്റെ ഇരുട്ടുകാനത്തെ സിപ്പ് ലൈന്‍ ഓഫീസില്‍ കേന്ദ്ര ജിഎസ്ടി സംഘം പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ സ്ഥാപനത്തിന് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ല എന്നാണ് ലഭിക്കുന്ന സൂചന.
പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പറയുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഒരു വര്‍ഷം മുമ്പാണ് എം.എം. ലംബോദരന്‍ ഇരുട്ടുകാലത്ത് രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സിപ്പ് ലൈന്‍ ആരംഭിച്ചത്. സിപ്പ് ലൈന്‍ ഇരുട്ടുകാനത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതിന്റെ ഓഫീസ് പ്രവര്‍ത്തനം ഇവിടെ നിന്നും 100 മീറ്റര്‍ അകലെ ദേശീയപാതയിലാണ്. നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നാണ് സ്ഥാപന ഉടമ നല്‍കുന്ന വിശദീകരണം. അതേ സമയം നേരത്തെ ഈ സ്ഥാപനം പൂട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ പ്രവര്‍ത്തനം തുടരുകയാണ്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ജിഎസ്ടി അധികൃതര്‍ തയ്യാറായിട്ടില്ല.
സിപിഎം നേതാവ് എം എം മണിയുടെ സഹോദരൻ എം.എം. ലംബോദരന്റെ സ്ഥാപനത്തില്‍
ജിഎസ്ടി സംഘത്തിന്റെ പരിശോധന
