ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം നടത്തുക…

കോട്ടയം : മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും.

ജിസ്മോളുടെ സ്വന്തം നാടായ പാലായിൽ ആണ് മൂവരുടെയും സംസ്കാരം നടക്കുക. പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്നരയോട് കൂടിയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.

രാവിലെ 9 മണിയോട് കൂടി ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദ‍ർശനത്തിന് വെയ്ക്കും. എന്നാൽ ജിമ്മിയുടെ വീട്ടിൽ ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ കൊണ്ടുപോകില്ല

ഭർതൃവീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോളും മക്കളും ജീവനൊടുക്കിയതെന്നാണ് ജിസ്മോളുടെ കുടുംബം ആരോപിക്കുന്നത്.

ജിസ്മോളുടെയും പെൺമക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന് ജിസ്മോളുടെ കുടുംബം തീരുമാനിച്ചിരുന്നു.

എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണമെന്നാണ്. തുടർന്ന് സഭാ തലത്തിൽ രണ്ട് ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ജിസ്മോളുടെ സ്വന്തം നാട്ടിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!