മള്ളിയൂരപ്പനെ തൊഴുത് പ്രത്യേക പൂജയും വഴിപാട് സമർപ്പണവും നടത്തി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

മള്ളിയൂർ(കോട്ടയം ) : കേന്ദ്ര ഉരുക്ക് ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി.  ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിച്ച് ക്ഷേത്രത്തിനകത്തേക്ക് ആനയിച്ചു.

72 അംഗ അയ്യപ്പ സംഘത്തോടൊപ്പം ആണ് കേന്ദ്രമന്ത്രി ദർശനത്തിലെത്തിയത്. ക്ഷേത്രത്തിൽ  നാളികേരമുടച്ചു തൊഴുത് പ്രാർത്ഥിച്ച് പ്രത്യേക പൂജയും വഴിപാടുകളും നടത്തിയാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

ശൈവ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്ന മള്ളിയൂരിലെ ക്ഷേത്രദർശനം തനിക്ക് പ്രത്യേക അനുഭൂതി പകർന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജ്ഞാന തപസ്സും വിഷ്ണു ഭഗവാനിലുള്ള സമർപ്പണവുമാണ് ക്ഷേത്രത്തിൻ്റെ ഐശ്വര്യവും പുരോഗതിയും. മള്ളിയൂർ  ജയന്തിക്ക് കുടുംബസമേതം ക്ഷേത്രത്തിലെത്തുമെന്ന് പറഞ്ഞാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.

മള്ളിയൂർ മഹാഗണപതിയുടെ ചിത്രവും പൂജിച്ച വിഗ്രഹവും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി മോൻസ് ജോസഫ് കേന്ദ്രമന്ത്രിയെ പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!